ആലങ്ങാട്: കേന്ദ്രസർക്കാരിന്റെ വിവിധ ജനോപകാര പദ്ധതികൾ പരിചയപ്പെടുത്തുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള വികസിത് ഭാരത സങ്കല്പയാത്രക്ക് കരുമാല്ലൂർ പഞ്ചായത്തിൽ സ്വീകരണം. സ്വീകരണസമ്മേളനം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ബാങ്ക് എൽ.ഡി.എം മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മോഹൻകുമാർ, നബാർഡ് ഡി.ഡി.എം അജീഷ് ബാലു, യൂണിയൻ ബാങ്ക് കരുമാല്ലൂർ ബ്രാഞ്ച് മാനേജർ അനുമോൾ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുനിൽ ജോസഫ് , വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് തുടങ്ങിയവർ സംസാരിച്ചു.