പെരുമ്പാവൂർ: കോടനാട് ബസേലിയോസ് പബ്ലിക് സ്‌കൂളിലെ സ്‌കൗട്ട് യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് യുവജന മേളയും നടത്തി. വാർഡ് മെമ്പർ സാംസൺ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ഡിസ്ട്രിക്ട് കമ്മീഷണർ ഇ.ആർ. ശാന്തകുമാരി, ഷിബിൻ ബേബി, സ്‌കൗട്ട് ഇൻചാർജ് എ.പി. ഏലിയാസ്, ഫാ. തോമസ് പോൾ റമ്പാൻ, പി.എസ്. രമണി, ഷീല പി. വർഗീസ്, രാജലക്ഷ്മി അനിൽ എന്നിവർ സംസാരിച്ചു.