പെരുമ്പാവൂർ: ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ നിന്ന് പണവും സ്വർണവും നഷ്ടപ്പെട്ടതായി പരാതി. പെരുമ്പാവൂർ മാർത്തോമ വനിത കോളേജിന് സമീപം നന്ദനം വീട്ടിൽ ശാന്തമണിയമ്മയുടെ (80) പണവും സ്വർണവുമാണ് നഷ്ടപ്പെട്ടത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നേമുക്കാൽ പവന്റെ മാലയും അരപവൻ തൂക്കം വരുന്ന കമ്മലും 5000 രൂപയുമാണ് നഷ്ടപ്പെട്ടത്. പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി.