പെരുമ്പാവൂർ: പൂക്കുളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാദിനവും തൈപ്പൂയ മഹോത്സവവും ഇന്നു മുതൽ 26 വരെ നടത്തും. ക്ഷേത്രം തന്ത്രി ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷൻ മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതി സ്വാമി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.
ഇന്ന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം. വൈകിട്ട് ഗണപതിക്ക് അപ്പം മൂടൽ. കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടക്കും. നാളെയാണ് പ്രതിഷ്ഠാദിനം.