തൃപ്പൂണിത്തുറ: പൂണിത്തുറ - ഗാന്ധി സ്‌ക്വയർ വളപ്പിൽകടവിൽ ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മാണത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപ അനുവദിച്ചതായി ഉമ തോമസ് അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ വള്ളം, വല, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും. ആധുനിക നിലവാരത്തിലുള്ള ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മിക്കുന്നതിനാണ് തുക അനുവദിച്ചത്. ടെൻഡർ നടപടികളികൾ ഉടൻ പൂർത്തിയാകുമെന്ന് എം.എൽ.എ പറഞ്ഞു.