പെരുമ്പാവൂർ: ദുബായ് ഇന്റർനാഷണൽ മാസ്റ്റേഴ്സ് അറ്റ്ലറ്റിക് മീറ്റിൽ 100 മീറ്റർ സ്വർണവും 200 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കിയ എം. ആർ. ശ്രീരാജിനെയും മമ്മി സെഞ്ച്വറിയെയും സിനിമാതാരവും റോയൽ ഫുഡ്സ് ഉടമയുമായ ഡോ.റഫീഖ് ചൊക്ലിയേയും മജീഷ്യൻ ബേബി പെരുമ്പാവൂരിനെയും സീനിയേഴ്സ് ക്ളബ് സംഗമത്തിൽ ആദരിച്ചു. 70 വയസ് കഴിഞ്ഞവരെയും പ്രശസ്തരായവരെയും വിവാഹ ജീവിതത്തിൽ 50 വർഷം പിന്നിട്ടവരെയും സംഗമത്തിൽ ആദരിച്ചു. റോയി കല്ലുങ്കൽ,​ ഗീത എബ്രഹാം, ലീലാമ്മ ഫിലിപ്പ്, ശോഭന ആലുവ എന്നിവർ നേതൃത്വം നൽകി.