കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ വനിതാ സംഘം ഉണർവ് 2024 ഇന്ന് രാവിലെ 9.30ന് യൂണിയൻ മന്ദിര ഹാളിൽ നടത്തും. യൂണിയൻ പ്രസിഡന്റ് പി.ജി .ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. വനിതാ സംഘം പ്രസിഡന്റ് ഷീല സാജു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ്. പി.കെ. അജിമോൻ സംഘടനാ സന്ദേശം നൽകും. യൂണിയൻ വനിതാ സംഘം സെക്രട്ടറി മഞ്ജു റെജി, എം.പി. ദിവാകരൻ, പി.എം. മനോജ് എം.കെ. ശശിധരൻ ശ്രീകാന്ത് പി.രാജൻ, വി.എസ്. അനീഷ്, സജി മലയിൽ, അഖിൽ ശേഖരൻ,​ ലളിതാവിജയൻ എന്നിവർ സംസാരിക്കും.