k

ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ വെട്ടിക്കാട്ടുമുക്ക് 4472-ാം ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ 46 -ാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന മഹാപ്രസാദ

ഊട്ട് യൂണിയൻ സെക്രട്ടറി അഡ്വ. എസ്. ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ സന്തോഷ്‌ കാലായിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ്‌ കരിപ്പുറത്ത് സ്വാഗതം ആശംസിച്ചു. രാജേന്ദ്രപ്രസാദ് ഗുരുദേവ പ്രഭാഷണം നടത്തി. ചെമ്മനത്തുകര അനൂപ് ശാന്തി ക്ഷേത്ര ചടങ്ങുകൾക്ക് കാർമ്മികത്വംവഹിച്ചു. വനിതാ സംഘം പ്രസിഡന്റ്‌ സുപ്രഭാരാജൻ, സെക്രട്ടറി രമ്യ സന്തോഷ്‌ യൂത്ത്‌ മൂവ്മെന്റ് സെക്രട്ടറി സുനിൽ പ്രസിഡന്റ്‌ മനു കണ്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.