y

തൃപ്പൂണിത്തുറ: തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്കൂളിന്റെ 31-ാമത് വാർഷികദിനാഘോഷം 'ട്രാക്ക് ടെയ്ൽസ്' ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ് പള്ളി വികാരിയും സ്കൂൾ മാനേജരുമായ ഫാ. മനോജ് വർഗീസ് തുരുത്തേൽ അദ്ധ്യക്ഷനായി. അക്കാഡമിക് പ്രിൻസിപ്പൽ സൂസി ചെറിയാൻ സ്കൂളിലെ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അസി. മാനേജർ വി.വൈ. തോമസ്, പി.ടി.എ പ്രസിഡന്റ് ബെന്നി ഔസേപ്പ്, സെന്റ് ജോൺസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സജിൽ കുര്യാക്കോസ്, ട്രഷറർ സാബു ടി. ജോൺ എന്നിവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു.