പറവൂർ: പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് നാളെ രാവിലെ ഏഴിന് ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. പ്രതിഷ്ഠാദിനാഘോഷവും നാളെ നടക്കും. ഏഴരയ്ക്ക് ക്ഷേത്രത്തിൽ നിർമ്മിച്ച ഗജമണ്ഡപ സമർപ്പണം ക്ഷേത്രം ഭാരവാഹികൾ ചേർന്ന് നിർവഹിക്കും. എട്ടിന് കലവറ നിറയ്ക്കൽ, പത്തിന് പഞ്ചവിംശതി കലശാഭിഷേകം, പതിനൊന്നരയ്ക്ക് പ്രസാദംഊട്ട്, വൈകിട്ട് ആറരയ്ക്ക് കൈകൊട്ടിക്കളി, രാത്രി എട്ടിന് താലംഎഴുന്നള്ളിപ്പ്, എട്ടരയ്ക്ക് കാവടിവരവ്. 23ന് രാവിലെ ഏഴരയ്ക്ക് നാരായണീയ പാരായണം, വൈകിട്ട് ആറരയ്ക്ക് ഭജൻ, രാത്രി എട്ടിന് താലംഎഴുന്നള്ളിപ്പ്. തുടർന്ന് മംഗല്യതാല സമർപ്പണവും ആരാധനയും. എട്ടരയ്ക്ക് പൂമൂടൽ, ഒമ്പതിന് നൃത്തനൃത്യങ്ങൾ. 24ന് രാവിലെ പത്തിന് നവകലശാഭിഷേകം, വൈകിട്ട് ആറിന് വിവിധ കലാപരിപാടികൾ, രാത്രി ഒമ്പതിന് കാവടിവരവ്. മഹോത്സവദിനമായ 25ന് രാവിലെ ഒമ്പതിന് കാഴ്ചശ്രീബലി, പതിനൊന്നിന് കലശാഭിഷേകം, പതിനൊന്നരയ്ക്ക് ആനയൂട്ട്, വൈകിട്ട് നാലിന് പകൽപ്പൂരം, രാത്രി ഒമ്പതിന് സ്വർണവേൽ സമർപ്പണം, ആകാശവിസ്മയം, കരോക്കെ ഗാനമേള. തൈപ്പൂയ മഹോത്സവദിനമായ 26ന് പുലർച്ചെ അഞ്ച് മുതൽ അഭിഷേകം, രാവിലെ പതിനൊന്നിന് കവടിവരവ്, പതിനൊന്നരയ്ക്ക് കലശാഭിഷേകം, വൈകിട്ട് ഏഴിന് കൈകൊട്ടിക്കളി, രാത്രി എട്ടിന് ആറാട്ടുബലി, ഒമ്പതിന് ആറാട്ട് എഴുന്നള്ളിപ്പ്. തുടർന്ന് കൊടിയിറക്ക്.