nri

കൊച്ചി: ഇരുപത്തിരണ്ടാമത് പ്രവാസി ഭാരതീയ ദിനാചരണത്തിന്റെ ഭാഗമായി ജസ്റ്റിസ് കെ. നാരായണകുറുപ്പ്, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർക്കുള്ള പ്രവാസി ഭാരതി അവാർഡുകൾ ഇന്ന് വിതരണം ചെയ്യും. വൈകിട്ട് 3ന് ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന ചടങ്ങിൽ മേയർ അഡ്വ.എം അനിൽകുമാർ അവാർഡ് വിതരണം നടത്തും. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ പ്രശസ്തിപത്രം വിതരണം ചെയ്യും. എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ ഡോ.എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിക്കും.

യോഗത്തിൽ നോർക്ക റൂട്ട്സ്, കാനറാ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന പ്രത്യേക തൊഴിൽ പദ്ധതിയുടെ അവലോകനവും നടത്തും.