മട്ടാഞ്ചേരി: അയോദ്ധ്യ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠ ആഘോഷത്തോടനുബന്ധി ച്ച് കൊച്ചിയിൽ 'ചിത്ര രാമായൺ' സമർപ്പണം ഇന്ന് നടക്കും . 20 അടി ഒറ്റ കാൻവാസിൽ ശ്രീരാമ ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള ചിത്രങ്ങൾ വരച്ച ഫ്രെയിമാണ് കൊച്ചി ടി. ഡി. ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്. സാരസ്വത് ആർട്ടിസ്റ്റ് ഗിൽഡിന്റെ നേതൃത്വത്തിൽ ജി.എസ്.ബി സമാജത്തിലെ എട്ട് ചിത്രകാരന്മാരാണ് രാമകഥാ ചിത്രരചന നടത്തിയതെന്ന് ഗിൽഡ് ഭാരവാഹി ജി.സന്നകുമാർ പ്രഭു പറഞ്ഞു. രഘുറാം കിണി ,സത്യ ഷേണായ് (കൊച്ചി ) അജിഷ് പൈ ,ചന്ദ്രകേശ ഷേണായ് (എറണാകുളം ,രാധാമോഹൻ പ്രഭു ,മജ്ജൂ അക്ഷയ് (ചേർത്തല ) വേണു. കെ. പൈ (അരൂർ) ,ജയചന്ദ്ര ഭട്ട് (തുറവൂർ) എന്നിവരാണ് ചിത്രങ്ങൾ വരച്ചത് . ഒരാഴ്ച നീണ്ടു നിന്ന ചിത്രരചനയിൽ തയ്യാറാക്കിയ 'ചിത്ര രാമായൺ ഇന്ന് രാവിലെ 9 ന്. ക്ഷേത്രാങ്കണത്തിൽ സമർപ്പിക്കും. വൈകിട്ട് ആറിന് ടി.ഡി ക്ഷേത്രാങ്കണത്തിൽ ലക്ഷ ദീപകാഴ്ച ,രാത്രി 9 ന് ശ്രീ രാമ കഥാവിഷ്കാരവുമായി രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന തോൽ പാവകൂത്ത് അരങ്ങേറും.