കൊച്ചി: കെൽസയുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ലഹരിക്കെതിരെ ജാഗ്രതാ സദസ് സംഘടിപ്പിക്കും. 25 ന് രാവിലെ 9 മണിക്ക് സുഭാഷ് പാർക്കിൽ നടക്കുന്ന ജാഗ്രതാ സദസ് കെൽസ എക്‌സിക്യുട്ടീവ് ചെയർമാൻ ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്യും. ഒരു വർഷം നീളുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
25ന് നടക്കുന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 600 അംഗങ്ങൾ പങ്കെടുക്കും. കൂടാതെ ലഹരി വിരുദ്ധ മരം നടീൽ, തുണി സഞ്ചി വിതരണം, പ്രതിജ്ഞ, ഒപ്പശേഖരണം, പക്ഷികൾക്ക് വെള്ളം കൊടുക്കൽ, ഫ്ളാഷ് മോബ് തുടങ്ങിയവ നടക്കും. കോർപറേഷൻ ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതിയദ്ധ്യക്ഷൻ വി.എ.ശ്രീജിത്ത്, സബ് ജഡ്ജ് രഞ്ജിത് കൃഷ്ണൻ, എഡ്രാക്ക് പ്രസിഡന്റ് പി.രംഗദാസ പ്രഭു,സജി നമ്പൂതിരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.