കൊച്ചി: സുഗതകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കി മാദ്ധ്യമ പ്രവർത്തകനും സംസ്ഥാന, ദേശീയ അവാർഡ് ജേതാവുമായ എം.ആർ. രാജൻ സംവിധാനം ചെയ്ത് ബീന നാരായണൻ നിർമ്മിച്ച ''തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ'' എന്ന ചലച്ചിത്രം നാളെ (തിങ്കൾ) വൈകിട്ട് 4ന് ഇടപ്പള്ളി വനിത തിയേറ്ററിൽ പ്രദർശിപ്പിക്കും. സുഗതകുമാരിയുടെ ജീവിതം, കവിത, പരിസ്ഥിതി, സാമൂഹ്യ, സാന്ത്വന പ്രവർത്തനങ്ങളിലൂടെയുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.