പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ നിർവഹിച്ചു. സ്കൂൾ മാനേജർ പി.എസ്. സ്മിത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് മുഖ്യപ്രഭാഷണം നടത്തി. പറവൂർ ഈഴവസമാജം പ്രസിഡന്റ് ജ്യോതി ശങ്കരമാലിൽ, സെക്രട്ടറി പി.എസ്. ഹരിദാസ്, മുൻ സെക്രട്ടറി എം.കെ. സജീവൻ, പ്രിൻസിപ്പൽ പി.പി. രേഖ, ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തി, പി.ടി.എ പ്രസിഡന്റ് കെ.എച്ച്. ജലീൽ, ജി. അജിത്ത്, എം.പി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.