അങ്കമാലി: മലയാള ഐക്യവേദി പതിമൂന്നാം സംസ്ഥാന സമ്മേളനം കവിയും പ്രഭാഷകനുമായ പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മലയാള ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രൂപിമ അദ്ധ്യക്ഷത വഹിച്ചു. ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി കെ. ഹരിദാസൻ, ഭാഷാദ്ധ്യാപക ഏകോപന സമിതി പ്രസിഡന്റ് ഡോ. സെബാസ്റ്റ്യൻ ജോസഫ്, മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഹരികുമാർ, സംസ്ഥാന സമിതി അംഗം പി.വി. രമേശൻ, സംഘാടക സമിതി കൺവീനർ ഡോ. ആദർശ് തുടങ്ങിയവൻ സംസാരിച്ചു.