കൊച്ചി: അയോദ്ധ്യയിലെ രാമക്ഷേത്രത്തി​ൽ ശ്രീരാമഭഗവാന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് 22ന് കേരളത്തിൽ പൊതുഅവധി പ്രഖ്യാപിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി. ബാബു ആവശ്യപ്പെട്ടു. കോടാനുകോടി ഭാരതീയരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് അന്നേദിവസം പൂവണിയുന്നത്. അത് ദർശിക്കാനുള്ള അവസരം സർക്കാർ രാമഭക്തർക്ക് നിഷേധിക്കരുത്. കേന്ദ്രസർക്കാർ ഉച്ചവരെ കേന്ദ്രജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 14 സംസ്ഥാനങ്ങളും ഒഴിവ് നൽകി. ബാങ്ക് ജീവനക്കാർക്ക് അവധിയാണെന്ന് ആർ.ബി.ഐയും അറിയിച്ചിട്ടുണ്ട്. റിലയൻസും ജീവനക്കാർക്ക് അവധി നൽകിയെന്ന് ബാബു പറഞ്ഞു.