കൊച്ചി: കസ്റ്റഡിയിലെടുത്ത പ്രതിയെ മർദ്ദിച്ചെന്ന പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം 15നാണ് അന്വേഷണത്തിന് ആസ്പദമായ സംഭവം.

കൈയിൽ മുറിവുണ്ടാക്കി പുലർച്ചെ എറണാകുളം ജനറൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മദ്യലഹരിയിലായിരുന്ന യുവാവിനെ ആശുപത്രി അധികൃതരുടെ പരാതിയിൽ പൊലീസ് അറസ്റ്റുചെയ്തിരുന്നു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പൊലീസ് മർദ്ദിച്ചതായി ഇയാൾ വെളിപ്പെടുത്തി. തുടർന്ന് കസ്റ്റഡിയിലെടുത്ത പൊലീസുകാരെയും അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. എറണാകുളം സെൻട്രൽ സി.ഐയ്ക്കാണ് അന്വേഷണച്ചുമതല.