y

തൃപ്പൂണിത്തുറ: തിരുവാങ്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന കെ. ഭാസ്കരന്റെ 36-ാമത് അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. ബ്രാഞ്ച് കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച പ്രകടനം മനക്കപ്പടിയിൽ സമാപിച്ചു. മന്ത്രി പി. രാജീവ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.സി. ഷിബു പതാക ഉയർത്തി. എൻ.പി. ബോബി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സി. സുരേന്ദ്രൻ, ഏരിയാ സെക്രട്ടറി പി. വാസുദേവൻ, കെ.ടി. തങ്കപ്പൻ, എം.പി. ഉദയൻ, പി.കെ. സുബ്രഹ്മണ്യൻ, ടി.എസ്. ഉല്ലാസൻ, സി.എൻ. സുന്ദരൻ, കെ.ടി. അഖിൽദാസ്, കെ. ഭാസ്കരന്റെ മകൻ ജ്യോതി ബസു, എം.എം. ബിജു എന്നിവർ സംസാരിച്ചു.