
ഫോർട്ട് കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നിറുത്തിവച്ച ഫോർട്ട്കൊച്ചി പരേഡ് മൈതാനം നവീകരണം പുന:രാരംഭിച്ചു.നേരത്തേ മൈതാനത്ത് കട്ട വിരിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്താനുള്ള നീക്കത്തെ പരേഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉയർത്തിയ പ്രതിഷേധത്തെ തുടർന്ന് കെ.ജെ. മാക്സി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് നിറുത്തി വെക്കുകയും വിരിച്ച കട്ടകൾ നീക്കം ചെയ്യുകയുമായിരുന്നു. ഫെൻസിംഗ് നീക്കം ചെയ്യാനുള്ള നടപടികൾക്കിടെയാണ് പുതുവത്സരാഘോഷങ്ങളെത്തിയത്. നിർമ്മാണ് പുനരാരംഭിച്ചപ്പോൾ മുമ്പ് നിശ്ചയിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിഷേധത്തെ തുടർന്ന് കെ.ജെ. മാക്സി എം.എൽ.എ ഇടപെട്ട് നീക്കം ചെയ്തു. നാളെ ഫെൻസിംഗ് നീക്കം ചെയ്യുന്ന ജോലികൾ ആരംഭിക്കും.