വൈപ്പിൻ: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ വനിതാ കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിത ഫോറം കൺവീനർ സുമകുമാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അജി സ്‌കറിയ മുഖ്യപ്രഭാഷണം നടത്തി. വനിതാ ഫോറം ചെയർപേഴ്‌സൺ ജയമോൾ മാത്യു വിഷയാവതരണം നടത്തി. സ്റ്റേറ്റ് കൗൺസിലർ മഹിബ മാണിക്കുഞ്ഞ്, ജില്ല പ്രസിഡന്റ് ജോസ് മാനുവൽ, സെക്രട്ടറി ഷൈലജ റോബിൻസൺ, വൈപ്പിൻ ഉപജില്ല പ്രസിഡന്റ് പി.ആർ. മിനി, ഉമൈറത്ത്, മഞ്ജു, എന്നിവർ സംസാരിച്ചു.