d

കൊച്ചി: ജോലി ചെയ്യുന്ന സ്ഥാപനം കോർപ്പറേഷൻ പരിധിക്ക് ഒരു കിലോമീറ്ററിനുള്ളിലെങ്കിൽ ജീവനക്കാർക്ക് കോർപ്പറേഷൻ പരിധിയിലുള്ള വീട്ടുവാടക അലവൻസിന് (എച്ച്.ആർ.എ) അർഹതയുണ്ടെന്ന് ഹൈക്കോടതി. കോഴിക്കോട് പറമ്പിൽക്കടവ് എം.എ.എം യു.പി സ്‌കൂൾ അദ്ധ്യാപകരും ജീവനക്കാരും നല്കിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഉത്തരവ്.

എച്ച്.ആർ.എ അനുവദിക്കുന്ന നാല് ക്ലാസുകളിൽ എ ക്ലാസിലാണ് കോർപ്പറേഷൻ. ഒരു കിലോമീറ്റർ പരിധിയിലുളള സ്ഥാപനങ്ങളിലെയും എച്ച്.ആർ.എ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം എന്ന നിരക്കിലാണ് പരിഗണിക്കേണ്ടത്. ഹർജിക്കാരുടെ കാര്യത്തിൽ, സ്‌കൂൾ കോഴിക്കോട് കോർപ്പറേഷന്റെ ഒരു കിലോമീറ്ററിനുള്ളിലായിട്ടും പഞ്ചായത്ത് നിരക്കിൽ എച്ച്.ആർ.എ കണക്കാക്കിയതിന് എതിരെയായിരുന്നു ഹർജി. ഹർജിക്കാരുടെ എച്ച്.ആർ.എയുടെ കാര്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ സർക്കാരിന് നിർദ്ദേശം നല്കി.