mehaboob

കൊച്ചി: കൺസ്യൂമർഫെഡ് ചെയർമാനായി എം. മെഹബൂബിനെ വീണ്ടും തിരഞ്ഞെടുത്തു. അഡ്വ. പി.എം. ഇസ്മയിലാണ് (എറണാകുളം) വൈസ് ചെയർമാൻ.

വി.സന്തോഷ് (തിരുവനന്തപുരം), ജി. അജയകുമാർ (പത്തനംതിട്ട), ജി. ത്യാഗരാജൻ (കൊല്ലം), എ.ഓമനക്കുട്ടൻ (ആലപ്പുഴ), സി.എ. ശങ്കരൻകുട്ടി (തൃശൂർ), എ. അബൂബക്കർ (പാലക്കാട്), ഗോകുൽദാസ് കോട്ടയിൽ (വയനാട്), കെ.പി. പ്രമോദൻ (കണ്ണൂർ), വി.കെ. രാജൻ (കാസർകോട്) എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ.

2016ൽ കൺസ്യൂമർഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറായി ചുമതലയേറ്റ മെഹബൂബ് രണ്ടാം തവണയാണ് കൺസ്യൂമർഫെഡിന്റെ ചെയർമാനാകുന്നത്. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ 2022 -23ലെ മഹാത്മാഗാന്ധി എക്‌സലൻസി അവാർഡും സംസ്ഥാനത്തെ മികച്ച സഹകാരിക്ക് കോഴിക്കോട് ടൗൺ സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന 2023ലെ സഹകാരി പ്രതിഭാപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.