
കൊച്ചി: ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് കോഴ വാങ്ങിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന അന്വേഷണ റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി അംഗീകരിച്ചു.
ആരോപണങ്ങൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും പരാതിക്കാരനും ഒന്നാം സാക്ഷിയുമായ അഭിഭാഷകന് സൈബിയുമായുള്ള അകൽച്ചയാണ് ആരോപണത്തിന് പിന്നിലെന്നും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 194 പേരുടെ മൊഴികളും രേഖകളും ക്രൈംബാഞ്ച് കോടതിയിൽ സമർപ്പിച്ചു.
സാക്ഷിമൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും സൈബിയുടെ കക്ഷികൾ കോഴ നൽകിയതായി പറഞ്ഞിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് സൈബിക്കെതിരായ കേസന്വേഷിക്കാൻ ഉത്തരവിട്ടത്.