ആലുവ: കേന്ദ്ര അവഗണനയ്ക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ആലുവയിൽ പതിനായിരങ്ങൾ കണ്ണികളായി. ദേശീയപാതയിൽ നെടുമ്പാശേരി എയർപോർട്ട് സിഗ്നൽ ജംഗ്ഷൽ നിന്ന് കമ്പനിപ്പടി വരെയാണ് ആലുവ ബ്ലോക്ക് കമ്മിറ്റിയിൽ നിന്നുള്ള പ്രവർത്തകർ അണിനിരന്നത്.
ആലുവ മാർക്കറ്റിനു സമീപം ചേർന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് പ്രസിഡന്റ് പി.എ. ഷെഫീക്ക് അദ്ധ്യക്ഷനായി. സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, എ.പി. പ്രിനിൽ, എൻ.സി. ഉഷാകുമാരി, വി. സലിം, നിഖിൽ ബാബു, കെ.എ. അൻവർ, എം.എസ്. അജിത്, എൻ.എസ്. സൂരജ്, പി.എം. സഹീർ, രാജീവ് സക്കറിയ എന്നിവർ സംസാരിച്ചു.