
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റെയിൻലെസ് സ്റ്റീൽ വയർ നിർമ്മാതാക്കളായ ബൻസാൽ വയർ ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമർപ്പിച്ചു. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 745 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.