
കോഴിക്കോട്: കേരളത്തിന്റെ ഊർജസ്വലമായ നവീന സംവിധാനം പ്രദർശിപ്പിക്കുവാൻ കേരള ടെക്‌നോളജി എക്‌സ്‌പോ കോഴിക്കോട് നടക്കും. ഇന്ത്യൻ ടെക്‌നോളജി വ്യവസായത്തിന്റെ മധ്യേഷൻ വിപണിയിലേക്കുള്ള കവാടമായി കോഴിക്കോട് വികസിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ട് വരെ കേരള ടെക്‌നോളജി പ്രദർശനം സംഘടിപ്പിക്കുന്നത്.
മലബാർ ചേംബർ ഓഫ് കോമേഴ്‌സ് , കാലിക്കറ്റ് ഫോറം ഫോർ ഐടി (സിഎഎഫ്‌ഐടി), ഐ.ഐ.എം കോഴിക്കോട്, എൻ.ഐ.ടി കാലിക്കറ്റ്, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, കോൺഫെഡറേഷൻ ഒഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.