
കൊച്ചി: റിപ്പബ്ലിക്ക് ദിനാഘോഷം പ്രമാണിച്ച് ജനുവരി 26 മുതൽ 28 വരെ വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഒരു ടിക്കറ്റിന് 999 രൂപ നിരക്കിൽ വണ്ടർല പാർക്കിൽ പ്രവേശന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റുകൾ പരിമിതമായതിനാൽ മുൻകൂർ ബുക്കിംഗ് വേണം.
ബുധനാഴ്ചകളിൽ വനിതകൾക്ക് രണ്ട് ടിക്കറ്റിന് രണ്ട് ടിക്കറ്റുകൾ സൗജന്യമായി ലഭിക്കുന്ന വണ്ടർ വിമൻ ഓഫറും ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുമ്പേ ഓൺലൈനിൽ ബുക്ക് ചെയ്താൽ 10ശതമാനം കിഴിവ് ലഭിക്കുന്നതാണ്.
വണ്ടർലയിലെ ആഘോഷങ്ങളും വാരാന്ത്യങ്ങളും ആസ്വദിക്കാൻ അവസരം ഒരുക്കുന്നതാണ് ഓഫറുകളെന്ന് വണ്ടർല ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.