
കൊച്ചി: 'കേരള നവോത്ഥാന ചരിത്രം ചാവറയച്ചനിലൂടെ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്തർ സർവകലാശാല ചാവറ പ്രസംഗ മത്സരം സമാപിച്ചു. പാലാ അൽഫോൻസാ കോളേജിലെ ലീനു കെ. ജോസ് ഒന്നാം സ്ഥാനവും ആലുവ യു.സി കോളേജിലെ സഫറുന്നീസ കരോളി രണ്ടാം സ്ഥാനവും കോഴിക്കോട് ജെ.ഡി.ടി. യിലെ ഫഹീം ബിൻ മുഹമ്മദ് കരസ്ഥമാക്കി. സി. എം. ഐസഭ സാമൂഹ്യസേവന വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സമ്മാനദാനം നിർവഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, തനുജ ഭട്ടതിരി, സിജോ പൈനാടത്ത്, അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.