
കൊച്ചി: യുവതയുടെ ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ആദ്യ സെറാമിക് വാച്ച് ശേഖരമായ സെറാമി മോഡലുകൾ വിപണിയിലിറക്കി.
ക്ലാസിക്കും ആധുനികവുമായ സൗന്ദര്യ സങ്കല്പങ്ങളുടെ ലയനം സാധ്യമാക്കിയിരിക്കുന്ന ഫാസ്റ്റ്ട്രാക്ക് സെറാമി വാച്ചുകളുടെ സവിശേഷത പ്രത്യേക ഗ്ലാസ് ഫിനിഷും സെറാമിക് ബെസൽ റിംഗും സ്ട്രാപ്പുമാണ്.
പുരുഷൻമാർക്കുള്ള മാറ്റ് ബ്ലാക്ക്, സിൽവർ ബ്ലാക്ക് കോമ്പോ എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് ഫാസ്റ്റ്ട്രാക്ക് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 7995 രൂപയിലാണ് വില തുടങ്ങുന്നത്.