intrest

കൊച്ചി: ഈടില്ലാ വായ്പകളുടെ പലിശ നിരക്ക് വീണ്ടും കൂടുന്നു ഈടില്ലാത്ത വായ്പകളുടെ റിസ്‌ക്ക് വെയ്റ്റേജ് റിസർവ് ബാങ്ക് കൂട്ടിയതു മൂലമുള്ള അധിക ബാധ്യത മറികടക്കാൻ പലിശ ഉയർത്താൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിർബന്ധിതരാകും.

നഷ്ടസാദ്ധ്യതകൾ കൂടുതലുള്ളതിനാൽ ഈടില്ലാ വായ്പകളുടെ കരുതലായി സൂക്ഷിക്കുന്ന പണത്തിൽ 25 ശതമാനം വരെ വർദ്ധന വരുത്തണമെന്നാണ് ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് നൽകിയിട്ടുള്ള നിർദേശം ഈടില്ലാത്ത ഉപഭോക്തൃ വായ്പകളുടെ റിസ്‌ക്ക് വെയിറ്റേജ് നൂറ് ശതമാനത്തിൽ നിന്നും 125 ശതമാനമായാണ് ഉയർത്തിയത്.

കൺസ്യൂമർ ഉത്പന്നങ്ങൾ വാങ്ങുന്നതിനായി മുൻ നിര ധനകാര്യ സ്ഥാപനങ്ങളേറെയും ഇൻസ്റ്റന്റ് ഡിജിറ്റൽ വായ്പകൾ നൽകുന്നതിന് പുതിയ സാഹചര്യം വെല്ലുവിളി സൃഷ്ടിക്കും.