ആലുവ: കോൺഗ്രസ് ആലുവ, നെടുമ്പാശേരി ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടി.എച്ച്. മുസ്തഫ അനുസ്മരണ സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, എം.എ. ചന്ദ്രശേഖരൻ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എം.എൻ. ഗോപി, സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ്, ഐ.എൻ.ടി.യു.സി ദേശീയ സമിതി അംഗം വി.പി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.