ആലുവ: നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ കുന്നത്തേരി ന്യൂസ്റ്റാർ ജൂനിയർ ക്ലബ് സംഘടിപ്പിച്ച അണ്ടർ 17 ഫുട്‌ബാൾ ടൂർണമെന്റിൽ ലക്കി സ്റ്റാർ ആലുവ ചാമ്പ്യന്മാരായി. ഏകപക്ഷീയമായ രണ്ട് ഗോളിന് ലോസന്റസ് കുന്നത്തേരിയെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.

വിജയികൾക്ക് ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരൻ ട്രോഫികൾ സമ്മാനിച്ചു. ശിഹാബ് സാക്കൻ, പർവീൻ പരീത്, എം.ആർ. ഇക്ബാൽ, പി.ബി. ഹാഷിം, കെ.എം. നൗഷാദ് എന്നിവർ സംസാരിച്ചു.