കൊച്ചി: ഡൗൺ സിൻഡ്രോം ബാധിതരായ കുരുന്നുകളും അവരുടെ കുടുംബാംഗങ്ങളും കൊച്ചി അമൃത ആശുപത്രിയിൽ ഒത്തുകൂടി. അമൃതാങ്കണം എന്ന പരിപാടിയിൽ നടൻ സണ്ണി വെയ്ൻ മുഖ്യാതിഥിയായി. താരങ്ങളായ ലക്ഷ്മിപ്രിയയും മനുരാജും ചടങ്ങിൽ പങ്കെടുത്തു. കേരള ആരോഗ്യസർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.കെ.സി നായർ അദ്ധ്യക്ഷനായിരുന്നു. അമൃത ആശുപത്രി പേഷ്യന്റ്സ് സർവീസ് വിഭാഗം ജി.എം ബ്രഹ്മചാരിണി രഹന, ഡൗൺ സിൻഡ്രോം ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ സ്ഥാപക ഡോ. സുരേഖ രാമചന്ദ്രൻ, ഡോ. ഷാജി തോമസ് ജോൺ, ഹാർട്ട്‌സ് ഓഫ് ജോയ് സ്ഥാപക ലോറൻ കോസ്റ്റബൈൽ, അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാർ, പീഡിയാട്രിക്‌സ് ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ.ഷീല നമ്പൂതിരി, പീഡിയാട്രിക് വിഭാഗം മേധാവി ഡോ.സി ജയകുമാർ, ഡോ.കെ.പി വിനയൻ, ഡോ. പി.കെ ബ്രിജേഷ്, ഡോ.നിഷ ഭവാനി, ഡോ.മധുമിത തുടങ്ങിയവർ സംസാരിച്ചു. നാടക, അഭിനയ പരിശീലകനും ഗവേഷകനുമായ ദേവേന്ദ്രനാഥ് ശങ്കരനാരായണന്റെ നേതൃത്വത്തിൽ തീയറ്റർ ശില്പശാലയും നടത്തി.