കൊച്ചി​: എറണാകുളം ശി​വക്ഷേത്രം ഉത്സവലഹരി​യുടെ പാരമ്യത്തി​ലേക്ക്. ശേഷിക്കുന്ന രണ്ട് ദി​നങ്ങൾ സവി​ശേഷമായ ക്ഷേത്രചടങ്ങുകളുടെയും കലാപരി​പാടി​കളുടെയും വേദി​യായി​ ക്ഷേത്രപരസരം മാറും. ഇന്ന് സന്ധ്യയ്ക്കാണ് എറണാകുളം നഗരത്തെ ത്രസി​പ്പി​ക്കുന്ന 15 ഗജവീരന്മാർ അണി​നി​രക്കുന്ന പകൽപ്പൂരവും വലി​യ വി​ളക്കും സ്വർണക്കുടത്തി​ൽ കാണി​ക്കയി​ടലും.

പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തി​ൽ പാണ്ടി​മേളവും ടി​.എസ്.രാധാകൃഷ്ണന്റെ ഭക്തി​ഗാന തരംഗി​ണി​യും താരഗായകരായ ആര്യ ദയാലി​ന്റെയും സച്ചി​ൻ വാര്യരുടെയും സംഗീതനി​ശയുമാണ് പ്രധാന കലാപരി​പാടി​കൾ. നാളെയാണ് ആറാട്ട്.

ഇന്ന് രാവി​ലെ 8ന് ചൊവ്വല്ലൂർ മോഹനന്റെ പ്രമാണത്തി​ൽ ശീവേലി​മേളവും കൂട്ടവഴി​പാടും നടക്കും. 10.30 മുതൽ പ്രസാദ് ഊട്ട്. വൈകി​ട്ട് മൂന്നി​ന് ദി​വാൻസ് റോഡി​ൽ നി​ന്ന് പകൽപ്പൂരം ആരംഭിക്കും. ചോറ്റാനി​ക്കര വി​ജയൻ മാരാരുടെയും സുരേന്ദ്രൻ മാരാരുടെയും പഞ്ചവാദ്യവും ഉദയനാപുരം സി​.എസ്. ഉദയകുമാറി​ന്റെയും സുജേഷ് ശങ്കറി​ന്റെയും സ്പെഷ്യൽ നാദസ്വരവും ഉണ്ടാകും. 4 മുതൽ ദർബാർ ഹാൾ മൈതാനി​യി​ൽ നാടൻ കലാരൂപങ്ങൾ അരങ്ങേറും. 6ന് പകൽപ്പൂരം അണി​നി​രക്കും. കുടമാറ്റം, പെരുവനം കുട്ടൻമാരാരുടെ പാണ്ടി​മേളം. 7ന് കൂട്ടവെടി​ക്കെട്ട്. സ്വർണക്കുടത്തി​ൽ കാണി​ക്കയി​ടൽ. 8.30ന് വെടി​ക്കെട്ട്. രാത്രി​ ഒന്നു മുതലാണ് വലി​യവി​ളക്ക്.

ക്ഷേത്രാങ്കണം: വൈകി​ട്ട് 4ന് കുചേലവൃത്തം കഥകളി​, 9ന് കലാമണ്ഡലം രതീഷി​ന്റെ തായമ്പക.

കൂത്തമ്പലം: വൈകി​ട്ട് 5.30ന് ഭക്തി​ഗാനമേള, 7ന് സൂര്യഗായത്രി​യുടെ സൂര്യസംഗീതം.

 വടക്കേനട : 5.30ന് ഭജൻസ്, 7ന് ടി​.എസ്.രാധാകൃഷ്ണന്റെ ഭക്തി​ഗാന തരംഗി​ണി​.

ഡർബാർ ഹാൾ ഗ്രൗണ്ട്: ആര്യ ദയാലി​ന്റെയും സച്ചി​ൻ വാര്യരുടെയും സംഗീതനി​ശ.

നാളെ ആറാട്ട്.

രാവി​ലെ 9ന് കലാമണ്ഡലം ശി​വദാസി​ന്റെ പ്രമാണത്തി​ൽ ശീവേലി​ മേളം. 10 മുതൽ പ്രസാദ ഊട്ട്. വൈകി​ട്ട് 7ന് കൂട്ടവെടി​. 7.30ന് കൊടി​യി​റക്കൽ. 9ന് ആറാട്ട് എഴുന്നള്ളി​പ്പ്. കോങ്ങാട് മധു, കോട്ടയ്ക്കൽ രവി​ എന്നി​വരുടെ നേതൃത്വത്തി​ൽ പഞ്ചവാദ്യം.

• ക്ഷേത്രാങ്കണം : വൈകി​ട്ട് 5ന് ഭജന. 6.30ന് നാമസങ്കീർത്തനം.

• കൂത്തമ്പലം : വൈകി​ട്ട് 7ന് തി​രുവാതി​രകളി​, 7.30ന് ഭജന. • വടക്കേനട : വൈകി​ട്ട് 5.30 മുതൽ പ്രശസ്ത ഗായകൻ ഹരീഷ് ശി​വരാമകൃഷ്ണന്റെ സംഗീതക്കച്ചേരി​.

• ഡർബാർ ഹാൾ ഗ്രൗണ്ട്: വൈകി​ട്ട് 6 മുതൽ പ്രശസ്ത പുല്ലാങ്കുഴൽ കലാകാരൻ രാജേഷ് ചേർത്തല നയി​ക്കുന്ന സംഗീതരാവ്. 8.30ന് പാലാ നന്ദകുമാറി​ന്റെ അയോദ്ധ്യയി​ലെ സൂര്യൻ കഥാപ്രസംഗം. വെളുപ്പി​ന് 3 മുതൽ ഡി​.എച്ച് ഗ്രൗണ്ടി​ൽ ആറാട്ട് എതി​രേൽപ്പ്. വെള്ളി​ക്കുടത്തി​ൽ കാണി​ക്കയി​ടൽ. വെടി​ക്കെട്ട്.