കൂത്താട്ടുകുളം: കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വനിതാ വിശ്രമകേന്ദ്രവും ടോയ്‌ലറ്റും തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കോൺഗ്രസ് പിറവം ബ്ലോക്ക് പ്രസിഡന്റ് പി. സി. ജോസ് ഉദ്ഘാടനം നിർവഹിച്ചു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിസി ജോസ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് പിറവം ബ്ലോക്ക് പ്രസിഡന്റ് ഷീല ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റെജി ജോൺ, ലീല കുര്യാക്കോസ്, സാറാമ്മ ജോൺ, ടി.എസ്. സാറ, ആനീസ്, ഷൈനി ജോസ്, ലളിത കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.