കൂത്താട്ടുകുളം: കൂത്താട്ടുകുളം കിഴകൊമ്പ് തളിക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ മെഗാതിരുവാതിര സമർപ്പണം നടത്തി. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ തളിക്കുന്ന് മഹാദേവനെ എഴുന്നള്ളിച്ചു. ശ്രീദേവി അന്തർജനം, ജയശ്രീ പി. നമ്പൂതിരി സുശീലാ പരമേശ്വരൻ നമ്പൂതിരി എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.
ചിത്ര, പ്രിയ, സ്മിത, മഞ്ജു, അനാമിക, ശ്രദ്ധ എന്നിവരുടെ നേതൃത്വത്തിലെ സംഘം തിരുവാതിര ഗാനാവതരണം നടത്തി.
ശ്രുതി ശ്രീരാജ്, ഡോ.മഞ്ജുശ്രീ എന്നിവരുടെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയ കുമ്മി, കുറത്തി, വഞ്ചിപ്പാട്ട്, സോപാനസംഗീതം തുടങ്ങിയ ഗാനങ്ങളുടെ ചുവടുകൾ വ്യത്യസ്തതയായി.
മെഗാതിരുവാതിര സംഘത്തിലെ മുതിർന്ന അംഗമായ പുതുവാൽ ശശികല രാമചന്ദ്രനെ ജയശ്രീ പി.നമ്പൂതിരി ആദരിച്ചു. നെല്യക്കാട്ട് നാരായണൻ നമ്പൂതിരി തിരുവാതിരകളി സംഘത്തെ അനുമോദിച്ചു.