കൂത്താട്ടുകുളം: മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തിരുമാറാടി പഞ്ചായത്തിൽ വിജിലൻസ് സ്ക്വാഡ് പരിശോധന നടത്തി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകൾ, കാറ്ററിംഗ് സെന്ററുകൾ, സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.പി. റെജിമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസി.സെക്രട്ടറി എസ്. സാബുരാജ് , ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. ഷിബു , എസ്. ശ്രീകല തുടങ്ങിയവർ പങ്കെടുത്തു. മാലിന്യസംസ്കരണ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് അറിയിച്ചു.