
കൊച്ചി: രോഗനിർണയ ഉപകരണങ്ങളുടെ സാങ്കേതികവിദ്യ , ഗവേഷണം എന്നിവയിൽ പ്രമുഖരായ ജാപ്പനിലെ ഫ്യൂജിറെബിയോ ഹോൾഡിംഗ്‌സും എറണാകുളം ആസ്ഥാനമായ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡും ഇമ്മ്യൂേണോളോജി ക്ലിയാ റിയേജന്റുകൾ നിർമ്മിക്കാൻ സഹകരിക്കുന്നു.
ഫ്യൂജിറെബിയോ സാങ്കേതികവിദ്യയും അസംസ്‌കൃത വസ്തുക്കളും ലഭ്യമാക്കും. റിയേജന്റുകൾ വികസിപ്പിക്കുയും നിർമ്മിക്കുകയുമാണ് അഗാപ്പെയുടെ ചുമതല. അടുത്ത ജൂണിൽ ഉത്പന്നങ്ങൾ വിപണിയിലെത്തും.
ഓങ്കോളജി, തൈറോയ്ഡ്, കാർഡിയാക്, ഫെർട്ടിലിറ്റി, സാംക്രമിക രോഗങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ രോഗനിർണയ ഉപകരണങ്ങളും സേവനങ്ങളും ലഭ്യമാക്കുമെന്ന് അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. ഇന്ത്യയിലെ പങ്കാളിത്തം വിപുലമാക്കുമെന്ന് ഫ്യൂജിറെബിയോ ഹോൾഡിംഗ്‌സ് പ്രസിഡന്റും സി.ഇ.ഒയുമായ ഗോകി ഇഷികാവ പറഞ്ഞു.