മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മുളവൂർ തോടിനു സമീപത്തെ എലിക്കാട്ട് ചിറയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ഷോബി അനിൽ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൺ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, പഞ്ചായത്ത് അംഗം എം.എസ്. അലിയാർ, ആലുവ മത്സ്യഭവൻ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി. സ്മിത, തുടങ്ങിയവർ സംസാരിച്ചു.