അങ്കമാലി : മൂക്കന്നൂർ മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ വ്യാഴാഴ്ച സന്ധ്യകളിൽ നടത്തുന്ന വെള്ളിവെളിച്ചം സംവാദപരിപാടിയുടെ ഇരുനൂറാം വാരാഘോഷം എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ഡോ.എസ്. കെ. വസന്തൻ ഉദ്ഘാടനം ചെയ്തു. വിജ്ഞാനമിത്ര സാംസ്‌കാരികവേദി പ്രസിഡന്റ് ടി.എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ഡോ.എസ്. കെ. വസന്തനെ റോജി എം. ജോൺ എം.എൽ.എ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ് എന്നിവർ അനുമോദിച്ചു. ഡോ.സുരേഷ് മൂക്കന്നൂർ, ഡോ.മോളി ജോസഫ്, വി. പത്മനാഭൻ, മാത്യൂസ് മഞ്ഞപ്ര, എം.വി. പോളച്ചൻ, പി.ഡി. ജോർജ്, പി.എൽ. ഡേവീസ്, എ.പി. വിശ്വനാഥൻ, ജോംജി ജോസ് എന്നിവർ സംസാരിച്ചു.