ആലങ്ങാട്: അമ്പാടി ബാലഗോകുലത്തിന്റെയും അക്ഷയശ്രീ സൂര്യ പുരുഷ സ്വയംസഹായ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നീറിക്കോട് സാബു ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ശ്രീഗുരുവായൂരപ്പ നാരായണീയ സമിതിയുടെ നാരായണീയ പാരായണവും കൃഷ്‌ണാവതാര പൂജയും രാമാവതാര പൂജയും ആനന്ദനൃത്തോത്സവവും ഇന്ന് ആരംഭിക്കും. രാവിലെ 6 ന് ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. ഭാഗവതോത്തം ശിവാഗമ ചൂഢാമണി അഡ്വ. ടി ആർ. രാമനാഥൻ ദീപ പ്രോജ്വലനം നടത്തും. തുടർന്ന് നാരായണീയ പാരായണം. 12.30 ന് പ്രഭാഷണം, പ്രസാദംഊട്ട്, കൃഷ്‌ണാവതാര പൂജ, രാമാവതാര പൂജ. വൈകിട്ട് 6 ന് പ്രഭാഷണം, വയലിൻ ഹ്യൂഷൻ, ദീപക്കാഴ്ച.