
കൊച്ചി: എലൈറ്റ് ഫുഡ്‌സ് ആൻഡ് ഇന്നൊവേഷൻ ഗ്രൂപ്പ് സ്ഥാപക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ അഞ്ചു വിഭാഗങ്ങളിലായി 2500 ലേറെപ്പേർ പങ്കെടുത്തു. ബോൾഗാട്ടി പാലസിൽനിന്നാണ് ഓട്ടത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും അന്തർദേശീയ താരങ്ങൾ ഉൾപ്പെടെ പങ്കെടുത്തു.
വിജയ് ഫ്രാൻസിസ്, പുട്ടാ വിമലദിത്യ, പൂങ്കുലഴലി, എം.ആർ. ഹരികുമാർ, സൂഫി മുഹമ്മദ്, കെ.എൻ. രാമകൃഷ്ണൻ എന്നിവർ മത്സരങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി പി. രാജീവ്, സരോജ് കുമാർ ബെഹ്റ, നിഷാന്ത് സിഹാര, എലൈറ്റ് ഫുഡ് ഡയറക്ടർമാരായ രഘുറാം രഘുലാൽ, ധനേശാ രഘുലാൽ എന്നിവർ പങ്കെടുത്തു.
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, കേരള ഒളിമ്പിക്‌സ് അസോസിയേഷൻ, എറണാകുളം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ, സ്മൃതി സ്‌കൂൾ ഫോർ ചിൽഡ്രൻസ്, അമൃത മെഡിക്കൽ കോളേജ് എന്നിവരുടെ പിന്തുണയോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.