pancha

കൊച്ചി: സംസ്ഥാനതലത്തിൽ ഒക്ക്യുപ്പെഷണൽ തെറാപ്പിക്ക് നിയമപരമായ സമിതി രൂപീകരിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണറും മുൻ ജില്ലാ സെഷൻസ് ജഡ്‌ജിയുമായ എസ്.എച്ച്. പഞ്ചാപകേശൻ ആവശ്യപ്പെട്ടു.

ഓൾ ഇന്ത്യ ഒക്ക്യുപ്പെഷണൽ തെറാപ്പിസ്റ്റ് അസോസിയേഷന്റെ ദേശീയസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന, ദേശീയതലങ്ങളിൽ സമിതിയില്ലാത്തത് ഒക്ക്യുപ്പെഷണൽ തെറാപ്പിസ്റ്റുകളുടെ നിലവാരത്തെയും വിശ്വാസ്യതയേയും ബാധിക്കുന്നുണ്ട്. ദേശീയതലത്തിൽ ഇടക്കാല സമിതി രൂപീകരിച്ചെങ്കിലും സജീവമല്ല. 2021 ലെ നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഫഷണൽ ആക്ടിന് കീഴിൽ പുതിയൊരു സമിതി രൂപീകരിക്കാം. ആരോഗ്യരംഗത്തെ വിവിധ തെറാപ്പി സംവിധാനങ്ങൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ടത് പൊതുജനാരോഗ്യത്തിന് അഭികാമ്യമാണെന്നും അദ്ദേഹം പറഞ്ഞു.