ആലങ്ങാട്: ആലങ്ങാട് പഞ്ചായത്ത് കുന്നേൽ 10-ാം വാർഡിൽ എ.കെ.ജി ലൈൻ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് നിർവഹിച്ചു. വാർഡ് മെമ്പർ കെ.ആർ.ബിജു ആലങ്ങാട് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ .ജയകൃഷ്ണൻ , വാർഡ് മെമ്പർ ഏൽസ ജേക്കബ്,​ വാർഡ് വികസന സമിതി അംഗങ്ങളായ പി.കെ. സിബി,​ കെ. സേതുനാഥ് എന്നിവർ സംസാരിച്ചു.