പെരുമ്പാവൂർ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് തോട്ടുവ ധന്വന്തരി ക്ഷേത്രം ശുചീകരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

ദേവച്ചൻ പടയാട്ടിൽ, പി.ടി. ഗോപകുമാർ, ഓമന രവീന്ദ്രൻ, വി.കെ. സോമൻ, സുനിൽകുമാർ മാളിയേക്കൽ, സുനിൽകുമാർ പൊന്നുംപറമ്പിൽ, കെ.എൻ. സുകുമാരൻ, മനോജ് തോട്ടുവ എന്നിവർ നേതൃത്വം നൽകി.