ആലുവ: ശ്രീനാരായണ ഗുരുദേവ ദർശന പ്രചാരക സംഘടനയായ ആലുവ ഗുരുദീപം പഠനകേന്ദ്രം എട്ടാം വാർഷികാഘോഷം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ഡയറക്ടർ ടി.യു. ലാലൻ അദ്ധ്യക്ഷത വഹിച്ചു.
എസ്.എൻ.ഡി.പി എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പൽ സീമ കനകാംബരൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, പഠനകേന്ദ്രം രക്ഷാധികാരി കെ.എൻ. ദിവാകരൻ, ലൈല സുകുമാരൻ, വിനീസ് ചിറക്കപ്പടി, എ.എൻ. രാജൻ, സിന്ധു ഷാജി, ദീപ്തി വിപിൻ, എം.പി. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. ശ്രീനാരായണ ദർശനങ്ങളെ ആസ്പദമാക്കി വിവിധ വിഭാഗങ്ങളിലായി ക്വിസ് മത്സരവും കലാപരിപാടികളും നടന്നു. സമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. കൊച്ചി സത്സംഗം പ്രസിഡന്റ് ഡി. ബാബുരാജൻ സമ്മാനദാനം നിർവഹിച്ചു. ഗുരുധർമ്മ പ്രചാരണരംഗത്ത് നിസ്തുല സേവനത്തിന് സുഷമ രവീന്ദ്രനാഥ്, സരള അംബുജൻ എന്നിവരെയും 91ാം മത് ശിവഗിരി തീർത്ഥാടന പദയാത്രികരെയും ആദരിച്ചു.