കുറുപ്പംപടി: മുടക്കുഴ തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത ദശാവതാര മഹാസത്രത്തിന് മുന്നോടിയായി ഇരുചക്ര വാഹന വിളംബരയാത്ര നടത്തി. ക്ഷേത്രം മേൽശാന്തി അനിൽ പോറ്റി ഫ്ളാഗ് ഓഫ് ചെയ്തു. സമീപ പ്രദേശത്തെ ക്ഷേത്രങ്ങൾ ചുറ്റി 11.30ഓടെ ക്ഷേത്രത്തിൽ സമാപിച്ചു. സത്രം ചെയർമാൻ എൻ.പി. ബാബു, ക്ഷേത്രം പ്രസിഡന്റ് ശ്രീജിത്ത് വി. ശർമ്മ എന്നിവർ നേതൃത്വം നൽകി.