പറവൂർ: വീട്ടുമുറ്റത്തിട്ടിരുന്ന ഓട്ടോറിക്ഷ അജ്ഞാതർ നശിപ്പിച്ചു. ചെറിയ പല്ലംതുരുത്ത് കുണ്ടുള്ളിപറമ്പിൽ രമേശന്റെ ഓട്ടോറിക്ഷയാണ് ശനിയാഴ്ച രാത്രി സീറ്റുകൾ കുത്തിക്കീറി നശിപ്പിച്ചത്. പുറകുവശത്തെ റെക്സിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. നഗരത്തിൽ കെ.എം.കെ കവലയിലെ സ്റ്റാൻഡിലാണ് രമേശൻ ഓട്ടോ ഓടിക്കുന്നത്. പറവൂർ പൊലീസിൽ പരാതി നൽകി.