ആലങ്ങാട്: കരുമാല്ലൂർ പാടശേഖരത്തിലെ പൊക്കാളി വിളവെടുപ്പ് കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലുവും ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതിഷും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ടി.പി. ഷാജി അദ്ധ്യക്ഷനായി. കൃഷിക്കൊപ്പം കളമശേരി കൺവീനർ എം.പി. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ സബിത നാസർ, ജിജി അനിൽകുമാർ, പോൾസൻ ഗോപുരത്തിങ്കൽ, ശ്രീദേവി സുധി, എ.എം. അലി, പാടശേഖര സമിതി സെക്രട്ടറി ടി.ബി. ബിജു, കൃഷി ഓഫീസർ എൽസ ഗിൽസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബാങ്ക് ഭരണസമിതി അംഗങ്ങ , പാടശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.